sirമധ്യതിരുവതാംകൂറിലെ പ്രഗത്ഭ ജ്യോതിഷ പണ്ഡിതൻ ദിവംഗദനായ ചേപ്പാട് കെ. ജി കൈമളിന്റെയും തുടർന്നു ചേപ്പാട് എം. ജി രാജഗോപാലിന്റെയും ശിക്ഷണത്തിൽ ജ്യോതിഷപഠനം ആരംഭിച്ച കട്ടച്ചിറ ശിവരാജൻ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് കട്ടച്ചിറ സ്വദേശിയാണ്. കേരള സർവ്വകലാശാലയിലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും 2017 മേയിൽ വിരമിച്ച ശേഷം ഭാരതീയ ജ്യോതിഷത്തെ കുറിച്ച് സമഗ്രമായ പഠനവും ഗവേഷണവും ലക്ഷ്യമാക്കി "സെന്റർ ഫോർ ആസ്‌ട്രോളജിക്കൽ സ്റ്റഡീസ്" - CAS എന്ന സ്ഥാപനം രുപീകരിച്ചു അതിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ടിച്ചു വരുന്നു. പഠന ഗവേഷണ കേന്ദ്രം പ്രശസ്ത സംഖ്യാജ്യോതിഷ പണ്ഡിതൻ ശ്രി. എം. നന്ദകുമാർ IAS ആയിരുന്നു ഉൽഘാടന കർമ്മo നിർവ്വഹിച്ചത്.സെൻററിന്റെ ലൈബ്രറി സമർപ്പിച്ചത് പ്രമുഖ ജ്യോതിശാസ്ത്ര ഗണിതാചാര്യൻ ഡോക്ടർ കെ.ബാലകൃഷ്ണവാര്യരായിരുന്നു.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ശ്രീ. എം ശിവരാജൻ തഞ്ചാവൂർ പ്രിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ (ജ്യോതിഷം ) എം. ഫിൽ (ജ്യോതിഷം) പാസ്സായി. പ്രിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ജ്യോതിഷ വിഭാഗം തലവൻ പ്രൊഫസർ (ഡോക്ടർ ) പാടൂർ എ.സുബ്രമണ്യ ശാസ്ത്രികളുടെ ഉദ്ദേശ നിർദ്ദേശങ്ങൾ ഉപരിപഠനങ്ങൾക്കും ഗവേഷണത്തിനും ഏറെ സഹായകമായിട്ടുണ്ട്. ജ്യോതിഷ സംബന്ധമായ എല്ലാവിധ സേവനങ്ങളും ഈ അക്കാഡമിയിൽ നിന്നും ലഭ്യമാണ്. എല്ലാ ശനിയാഴ്ചയും ജ്യോതിഷ ക്ലാസ്സുകളും ഉണ്ട്. ജനങ്ങളെ അലട്ടുന്ന വിവിധ പ്രശ്നങ്ങൾക്കു ഗുരോപദേശ പ്രകാരമുള്ള പ്രതിവിധിയാണ് ശുപാർശ ചെയ്യുന്നത്.

Working Hours

  • 9am to 6pm
  • TEL: 0479234269